kavalangadscb@gmail.com
സ്വാതന്ത്ര്യ കാലഘട്ടത്തിനു മുൻപ് ബാങ്കിങ് സേവനം സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന സന്ദർഭത്തിലാണ് 1926 ൽ രജിസ്റ്റർ ചെയ്ത് ആദ്യം പരസ്പര സഹായ സഹകരണ സംഘം എന്ന പേരിൽ കോതമംഗലത്തും തുടർന്ന് വിവിധോദ്ദേശ്യ സഹകരണ സംഘം എന്ന പേരിൽ നെല്ലിമറ്റത്തും പ്രവർത്തിച്ചു , 1967 മുതൽ സർവീസ് സഹകരണ ബാങ്ക് ആയും പ്രവർത്തിച്ചു വരികയാണ് നമ്മുടെ ബാങ്ക്. ആരംഭ ദിശയിൽ ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്താൽ മാത്രം നാമമാത്രമായി കാർഷിക വായ്‌പ നൽകലും, കാര്ഷികാനുബന്ധ പ്രവർത്തനങ്ങളിലും കോൺസുമെർ സ്റ്റോറുകളും , റേഷൻ കടകളും വളം ഡിപ്പോകളും നടത്തൽ മാത്രമായിരുന്നു സംഘത്തിന്റെ പ്രവർത്തനം.1980 വരെ നാമമാത്രമായ ലാഭത്തിലും, പിന്നീട് നഷ്ടത്തിലും പ്രവർത്തിച്ച് താലൂക്കിലെ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംഘമായിരുന്നു കവളങ്ങാട് സർവീസ് സഹകരണ സംഘം. 1982 മുതൽമുതൽ തുടർച്ചയായി സഹകരണ സംരക്ഷണ മുന്നണി നേതൃത്വം നൽകുന്ന ഭരണ സമിതികൾ അധികാരത്തിൽ വരികയും അവരുടെ ഇച്ഛശക്തിയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനവും, കൂടാതെ സേവന സന്നദ്ധതതയും സമർപ്പണ മനസുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്റെയും ബലമായി ബാങ്ക് കെട്ടുറപ്പോടെ പടിപടിയായി വളർന്ന് ഇന്ന് ജില്ലയിലെ തന്നെ മികവുറ്റ ബാങ്കുകളിലൊന്നായി മാറി.